കുവൈത്തിൽ മെട്രോ റെയിൽ വരുന്നു :നിർമ്മാണം ഉടൻ ആരംഭിക്കും

കുവൈത്ത്‌ സിറ്റി :

രാജ്യത്തിന്റെ വികസനത്തിൽ വൻ കുതിപ്പിന് കാരണമായേക്കാവുന്ന മെട്രോ റെയിൽ പദ്ധതിയുടെ നിർമ്മാണം ഉടൻ തന്നെ ആരംഭിക്കും. ജനറൽ അതോറിറ്റി ഫോർ റോഡ്‌സ് ആന്റ് ലാൻഡ് ട്രാൻസ്‌പോർട്ടിനാണ് പദ്ധതിയുടെ ചുമതല .
കുവൈറ്റ് സിറ്റിയിലെ ബിസിനസ്, ട്രേഡ് സെന്റർ പ്രദേശംത്ത്‌ നിന്നും ആരംഭിച്ച്‌ 68 സ്റ്റേഷനുകൾ ഉൾപ്പെടെ 160 കിലോമീറ്റർ ദൈർഘ്യമുള്ള 5 ഘട്ടങ്ങളിലായാണു പദ്ധതി നടപ്പിലാക്കുക.ആദ്യ ഘട്ടത്തിൽ കുവൈത്ത്‌ വിമാന താവളത്തിൽ നിന്നും കുവൈത്ത്‌ സിറ്റിയിലെ ബിസ്നസ്സ്‌ ,ട്രേഡ്‌ സെന്റർ , കിഴക്കൻ മേഖല വരെ ബന്ധിപ്പിക്കുന്ന 50 കിലോമീറ്റർ ദൈർഗ്ഘ്യമുള്ള പാതയാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. .രാജ്യത്തെ നിരവധി ഗവർണറേറ്റുകൾ വഴി കടന്നു പോകുന്ന ഈ പാത വിവിധ വാണിജ്യ കേന്ദ്രങളിലെ 9 സ്റ്റേഷനുകൾ ഉൾപ്പെടെ 27 സ്റ്റേഷനുകളുമായും ബന്ധിപ്പിക്കും.വാണിജ്യ അടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന പദ്ധതി വഴി ഉയർന്നതും സുരക്ഷിതവുമായ ഗതാഗത സംവിധാനം ഒരുക്കാനാണ് അധികൃതർ ഉദ്ദേശിക്കുന്നത്.
നിരവധി സവിശേഷതകളുള്ള മെട്രോ റെയിലിന്റെ വരവോടെ കുവൈത്തിന്റെ വികസനത്തിൽ വൻ കുതിച്ചു ചാട്ടമാണ് പ്രതീക്ഷിക്കുന്നത്.