എസ് എം സി എ കുവൈത്ത് ക്രിസ്തുമസ് ആഘോഷങ്ങൾക്ക് വെള്ളിയാഴ്ച തുടക്കം

കുവൈറ്റ് സിറ്റി : സിൽവർ ജൂബിലി വർഷത്തിൽ സാമൂഹ്യ പ്രതിബദ്ധതയുടെ പുതിയ ഒരു അദ്ധ്യായംകൂടി എഴുതിച്ചേർത്തു കൊണ്ട് പാർശ്വവൽക്കരിക്കപ്പെട്ടവരുടെ കൂടെ ആയിരിക്കുവാൻ പുൽക്കൂട്ടിൽ അവതരിച്ച ഈശോയുടെ നിർലോഭമായ സ്നേഹ വഴിയിൽ ഒരു സവിശേഷ ക്രിസ്മസ് ആഘോഷവുമായി ഭിന്നശേഷിയുള്ള കുട്ടികൾക്കായി ഒരു ക്രിസ്മസ് കൂട്ടായ്മ ജനുവരി 17,വെള്ളിയാഴ്ച 10:30 മുതൽ 1:30 വരെ അൽഫോൻസാ ഹാളിൽ വച്ച് “എഫാത്താ 2020” എന്ന പേരിൽ എസ് എം സി എ കുവൈറ്റ് ഒരുക്കിയിരിക്കുന്നു.
മാജിക് ഷോ, ക്രിസ്മസ് കരോൾ, ഐസ് ബ്രേക്കിംഗ് എക്സസൈസ്, മ്യൂസിക് ഷോ എങ്ങിങ്ങനെ വിവിധങ്ങളായ പരിപാടികളാണ് അണിയറയിൽ ഒരുക്കിയിരിക്കുന്നത്
ദൈവത്തിന്റെ ഈ മാലാഖാമാർക്കായി, സംഘടനയുടെ സ്നേഹവും കരുതലും പ്രാത്ഥനയും നിർലോഭം ചൊരിയപ്പെടുന്ന ഈ സുദിനത്തിന്റെ വിജയത്തിനായി ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു