ഐ. സി. ബാലകൃഷ്ണൻ എം. എൽ. എ.യെ തേജോവധം ചെയ്യാനുള്ള ശ്രമത്തിനെത്തിനെതിരെ ഒ. ഐ. സി. സി.കുവൈത്ത് വയനാട് ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.


കുവൈത്ത് സിറ്റി :ബത്തേരി MLA യും DCC പ്രസിഡന്റുമായ ഐസി ബാലകൃഷ്ണൻ എം. എൽ. എയ്‌ക്കെത്തിരായ അപവാദപ്രചാരണത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഒഐസിസി കുവൈറ്റ്, വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.നിരപരാധിയായ വ്യക്തിയെ രാഷ്ട്രീയ ലാഭം മുൻ നിർത്തി അപമാനിക്കാൻ ശ്രമിക്കുന്നത് വളരെയധികം ലജ്ജാകരമാണ്. പൊതു ജനങ്ങൾക്കിടയിൽ സർവ്വ സ്വീകാര്യനായ ഐ. സി. ബാലകൃഷ്ണൻ എം. എൽ. എയെ ഇത്തരം കുപ്രചാരണങ്ങൾ കൊണ്ട്
തളർത്താമെന്നത് ചിലരുടെ വ്യാമോഹം മാത്രമാണെന്നും ഒ. ഐ. സി. സി. കുവൈത്ത്, വയനാട്. ജില്ലാ കമ്മിറ്റി ഭാരവാഹികൾ കുവൈത്ത് വാർത്തയോട് പറഞ്ഞു.