കുവൈറ്റില്‍ കാറിനുള്ളില്‍ കുഞ്ഞിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കാമുകന് വധശിക്ഷ: അമ്മയ്ക്ക് പത്ത് വര്‍ഷം തടവ്

കുവൈറ്റ് സിറ്റി  : കുവൈറ്റില്‍ കാറിനുള്ളില്‍ കുഞ്ഞിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കാമുകന്  വധശിക്ഷയും അമ്മയ്ക്ക് പത്ത് വര്‍ഷം കഠിനതടവും വിധിച്ച കാസേഷന്‍ കോടതി വിധി അപ്പീല്‍കോടതി ശരിവച്ചു
2018 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം . തന്റെ കുഞ്ഞ് വീണ് അബോധാവസ്ഥയിലായെന്ന് അറിയിച്ച് കുട്ടിയുടെ അമ്മയാണ് സുരക്ഷാ ഉദ്യോഗസ്ഥരെ വിളിച്ചത്.
വിവരം അറിഞ്ഞ് പാരാമെഡിക്കല്‍ സംഘവും സുരക്ഷാ വിഭാഗവും ഉടനെ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് കുട്ടി ക്രൂര മര്‍ദ്ദനത്തിനിരയായിട്ടുണ്ടെന്ന് കണ്ടെത്തിയത്. തന്റെ മക്കളെ സ്ഥിരമായി മര്‍ദ്ദിക്കുന്ന സുഹൃത്തിനൊപ്പമാണ് താന്‍ താമസിക്കുന്നതെന്ന് യുവതി പൊലീസിന് മൊഴി നല്‍കിയിരുന്നു.
അംഗവൈകല്യമുള്ള കുഞ്ഞിനെ കൊല്ലണമെന്ന് ഇയാള്‍ പലതവണ യുവതിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു . തങ്ങളുടെ സൈ്വര ജീവിതത്തിന് കുട്ടി തടസ്സമാകുമെന്ന് ഇരുവരും ഭയന്നിരുന്നു. ഇക്കാര്യം മുഖവിലയ്‌ക്കെടുത്താണ് കോചതി കുഞ്ഞിന്റെ അമ്മയുടെ കാമുകന് വധശിക്ഷ വിധിച്ചത്.