എം എസ് ബാബുരാജിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ നാടകം “ശൂർ സാമ്രാട്ട്” ജനുവരി 24 ന് ഹവല്ലിയിൽ

 

കുവൈറ്റ് സിറ്റി :  കോഴിക്കോടിന്റെ അഭിമാനവും അഹങ്കാരവുമായ പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ എം.എസ്‌.ബാബുരാജിന്റെ ജീവിത കഥയെ ആസ്പദമാക്കി കുവൈത്തിലെ ഫ്യൂച്ചർ ഐ തിയേറ്റർ ഒരുക്കുന്ന നാടകം ” ശൂർ സാമ്രാട് ” വേദിയിലെത്തുന്നു.
ജനുവരി 24 നു ഹവല്ലി ബോയ്സ് സ്കൗട്ട് ഓഡിറ്റോറിയത്തിൽ അരങ്ങേറുന്ന നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് പ്രശസ്തനായ നാടകകൃത്തും, സംവിധായകനും, ചിത്രകാരനുമായ ഡോ .സാംകുട്ടി പട്ടംകരിയാണ്.
തീയേറ്റര്‍ ആര്‍ട്ടില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള ഡോ .സാംകുട്ടി പട്ടംകരി ഇന്ത്യയിലെതന്നെ പ്രഗത്ഭരായ തീയറ്റര്‍ ആര്‍ട്ടിസ്റ്റുകളില്‍ ഒരാളാണ് . സ്വദേശത്തും വിദേശത്തുമുള്ള നിരവധി പ്രശസ്തരോടൊപ്പം 350 ല്‍പരം അമച്വര്‍ പ്രൊഫെഷണല്‍ നാടകങ്ങള്‍ക്ക് അദ്ദേഹം രൂപം നല്‍കിയിട്ടുണ്ട്.
ബാബുരാജ് എന്ന അതുല്യ പ്രതിഭയുടെ സംഘർഷ ഭരിതമായ ജീവിത മുഹൂർത്തങ്ങളെ അതിന്റെ എല്ലാ ഭാവങ്ങളോടും കൂടി ഈ നാടകത്തിൽ മനോഹരമായി ദൃശ്യവത്കരിക്കുന്നുണ്ട്. കുവൈത്തിലെ എഴുപതോളം കലാകാരൻമാർ ഈ മഹത് സംരംഭത്തോട് ചേർന്ന് നിൽക്കുന്നുണ്ട്.
കുവൈത്തിലേ മലയാളി പ്രേക്ഷകർക്ക് ഇതൊരു അസുലഭ സന്ദർഭമാണ്.
Gate open @ 3.30 pm. വൈകിട്ട് 3.30 മുതൽ വേദിക്കു പുറത്തായി ബാബുരാജിന്റെ ഗാനങ്ങൾ ലൈവ് ആയി അരങ്ങേറുന്നതായിരിക്കും . പ്രവേശനം പാസ് മൂലം.