അഴിമതി: കുവൈറ്റ് ഓയിൽ കമ്പനിയിൽ നിന്നും ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു

 

കുവൈറ്റ് സിറ്റി :

കുവൈറ്റ് ഓയിൽ കമ്പനിയിൽ നിന്നും അഴിമതി കുറ്റത്തിന് മുതിർന്ന ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. അഴിമതിയിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മറ്റ് മൂന്ന് പേർക്കും ശിക്ഷ വിധിച്ചു. അഴിമതിക്കെതിരെ പോരാടാനാണ് കമ്പനിയുടെ തീരുമാനമെന്നും കുറ്റക്കാർ എത്ര ഉന്നത സ്ഥാനത്തായാലും തുറന്നുകാട്ടുക തന്നെ ചെയ്യുമെന്നും ഓയിൽ കമ്പനി അധികൃതർ അറിയിച്ചു.