കുവൈത്തിൽ കോപ്പിയടിക്കാൻ ചെവിക്കുള്ളിൽ ഉപകരണം തിരുകിക്കയറ്റി വിദ്യാർത്ഥികൾ: പരീക്ഷക്ക് ശേഷം ശസ്ത്രക്രിയ

 

കുവൈറ്റ് സിറ്റി  : കുവൈറ്റിൽ പരീക്ഷക്ക് കോപ്പിയടിക്കാൻ ചെറിയ ഉപകരണങ്ങൾ ചെവിയിൽ തിരുകിക്കയറ്റിയ 15 ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ശസ്ത്രക്രിയ നടത്തി. പരീക്ഷ എഴുതിയശേഷം പുറത്തെടുക്കാവുന്ന ഉപകരണം സ്വയം എടുക്കാൻ കഴിയാതെ വരുമ്പോഴാണ് ആശുപത്രികളിൽ എത്തുന്നത്. രണ്ടുവർഷത്തിനിടെ വിവിധ ആശുപത്രികളിലായി ഇത്തരം നൂറിലേറെ ശസ്ത്രക്രിയകൾ നടത്തിയതായി റിപ്പോർട്ടുകളുണ്ട്.

ചെവിയിൽ ഉപകരണങ്ങൾ കയറ്റി വയ്ക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.