താൽക്കാലിക വിസ, എക്സിറ്റ് വിസ അനുവദിക്കൽ :അപേക്ഷരുടെ സിവിൽ ഐഡിയിൽ തുളയിട്ട് അടയാളപ്പെടുത്താൻ കുവൈത്ത്

കുവൈത്ത്‌ സിറ്റി : രാജ്യത്ത് വിദേശികൾക്കായി താൽക്കാലിക വിസ , എക്സിറ്റ്‌ വിസ തുടങ്ങിയവ അനുവദിക്കുന്ന വേളകളിൽ അപേക്ഷകരുടെ സിവിൽ ഐ.ഡി.കാർഡിൽ തുളയിട്ട്‌ അടയാളപ്പെടുത്തണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് . ഇത്‌ സംബന്ധിച്ച്‌ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ഇസ്സാം അൽ നിഹാം രാജ്യത്തെ മുഴുവൻ പാസ്പോർട്ട്‌ കാര്യാലയങ്ങൾക്കും നിർദ്ദേശം നൽകി. കാലാവധിയുള്ള വിസ റദ്ദ്‌ ചെയ്ത ശേഷം താൽക്കാലിക വിസയോ , എക്സിറ്റ്‌ വിസയോ നേടി നിലവിലുള്ള സിവിൽ ഐ.ഡി.കാർഡുകൾ ദുരുപയോഗം ചെയ്യുന്നത്‌ തടയാനാണു പുതിയ നടപടി.. പുതിയ നിയമ പ്രകാരം തുളയിട്ട്‌ അടയാളപ്പെടുത്തിയ സിവിൽ ഐ.ഡി.കാർഡുകൾ അസാധുവായിരിക്കും.ഇവയുടെ ദുരുപയോഗം കനത്ത ശിക്ഷാർമായ കുറ്റകൃത്യമായി കണക്കാക്കുമെന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.ഉത്തരവ് കർശ്ശനമായി നടപ്പാക്കണമെന്ന് ഇസാം അൽ നിഹാം ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്