ഭിന്നശേഷിയുള്ള കുട്ടികൾക്കായി എസ് എം സി എ കുവൈത്ത് സംഘടിപ്പിച്ച “എഫാത്താ 2020” നവ്യാനുഭവമായി .

കുവൈത്ത് സിറ്റി

സിൽവർ ജൂബിലി വർഷത്തിൽ സാമൂഹ്യ പ്രതിബദ്ധതയുടെ പുതിയ ഒരു അദ്ധ്യായംകൂടി എഴുതിച്ചേർത്തു കൊണ്ട് ഭിന്നശേഷിയുള്ള കുട്ടികൾക്കായി SMCA സംഘടിപ്പിച്ച “എഫാത്താ 2020” ഒരു പുതുമയേറിയ അനുഭവമായി.

പൊതുസമൂഹത്തിൽ നിന്നും അകന്നു കഴിയേണ്ടിവരുന്ന കുട്ടികൾക്ക് വേണ്ടി ഒരു സവിശേഷ ക്രിസ്മസ് ആഘോഷമായാണ് ജനുവരി 17,വെള്ളിയാഴ്ച 10:30 മുതൽ 1:30 വരെ SMCA യുടെ St.അൽഫോൻസാ ഹാളിൽ വച്ച് ഈ പരിപാടി നടത്തപ്പെട്ടത്. മാജിക് ഷോ, ക്രിസ്മസ് കരോൾ, ഐസ് ബ്രേക്കിംഗ് എക്സസൈസ്, മ്യൂസിക് ഷോ തുടങ്ങിയവ പരിപാടികൾക്ക് കൊഴുപ്പേകി.
നോർത്തേൺ അറേബ്യ വികാരിയാറ്റിലെ സീറോ മലബാർ എപ്പിസ്കോപ്പൽ വികാർ റെവ. ഫാദർ ജോണി മഴവഞ്ചേരിൽ മുഖ്യാതിഥി ആയിരുന്നു. SMCA പ്രസിഡന്റ് ശ്രീ തോമസ് കുരുവിള, ഫാദർ രവി റൊസാരിയോ, ഫാദർ ജോൺസൻ നെടുംപുറത് , SMCA ജനറൽ സെക്രട്ടറി ബിജു പള്ളിക്കുന്നേൽ ,SMCA ട്രെഷർ വിൽസൺ വടക്കേടത്തു, പ്രോഗ്രാം കോഓർഡിനേറ്റർ ജോബി അംബ്രഹാം എന്നിവർ സംസാരിച്ചു.
പരിപാടികൾ അവതരിപ്പിക്കുവാനും കുട്ടികൾക്ക് വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകാനും സ്പെഷ്യൽ സ്കൂൾ ട്രൈനേഴ്സ് ആയുള്ളവരുടെ ഒരു സന്നദ്ധ സംഘം സേവനസന്നദ്ധരായി ഉണ്ടായിരുന്നു. SMCA കൾച്ചറൽ കമ്മിറ്റി കൺവീനർ സന്തോഷ്, കമ്മിറ്റി അംഗം കുഞ്ഞച്ചൻ ആന്റണി,സോഷ്യൽ കൺവീനർ സജി ജോർജ്, എന്നിവരുടെ നേതൃത്വത്തിൽ കേന്ദ്രത്തിലേയും ഏരിയയിലെയും ഭരണസമിതി അംഗങ്ങൾ പരിപാടികൾക്ക് ചുക്കാൻ പിടിച്ചു.