പുതിയ വിമാനവുമായി കുവൈത്ത് എയർവേസ്

കു​വൈ​ത്ത്​ സിറ്റി : കു​വൈ​ത്ത്​ എ​യ​ർ​വേ​സി​ന്​ പു​തി​യ വി​മാ​നം ല​ഭ്യ​മാ​ക്കി. എ 320 ​നി​യോ ശ്രേ​ണി​യി​ൽ​പെ​ട്ട മൂ​ന്നാ​മ​ത്തെ വി​മാ​നം കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ പാ​സ​ഞ്ച​ർ ടെ​ർ​മി​ന​ലി​ൽ പ​റ​ന്നി​റ​ങ്ങി. ‘വ​റാ​ഹ്​​ എ​യ​ർ​ക്രാ​ഫ്​​റ്റ്’​ എ​ന്നാ​ണ്​ വി​മാ​ന​ത്തി​ന്​ പേ​രി​ട്ട​ത്.യൂ​റോ​പ്യ​ൻ നി​ർ​മാ​താ​ക്ക​ളാ​യ ‘എ​യ​ർ ബ​സ്​’ ക​മ്പ​നി​യി​ൽ​നി​ന്നാ​ണ്​ എ 320 ​ഗ​ണ​ത്തി​ൽ​പെ​ടു​ന്ന വി​മാ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​ത്. ഈ ​ഇ​ന​ത്തി​ലെ 15 വി​മാ​ന​ങ്ങ​ളാ​ണ്​ ക​മ്പ​നി ബു​ക്ക്​ ചെ​യ്​​ത​ത്. അ​ടു​ത്ത വ​ർ​ഷം കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ വാ​ങ്ങും. ‘എ​യ​ർ ബ​സ്​’​ക​മ്പ​നി​യു​ടെ ത​ന്നെ മ​റ്റു മോ​ഡ​ലു​ക​ളി​ലു​ള്ള 13 വി​മാ​നം ഉ​ൾ​പ്പെ​ടെ മൊ​ത്തം 28 പു​തി​യ വി​മാ​ന​ങ്ങ​ൾ വാ​ങ്ങി സ​ർ​വി​സ്​ വി​പു​ല​പ്പെ​ടു​ത്താ​നാ​ണ്​ ആ​ലോ​ചി​ക്കു​ന്ന​ത്.യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം കു​തി​പ്പു​ണ്ടാ​യി​ട്ടു​ണ്ട്. സേ​വ​നം മെ​ച്ച​പ്പെ​ടു​ത്തി​യും പു​തി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക്​ സ​ർ​വി​സ്​ ആ​രം​ഭി​ച്ചും കൂ​ടു​ത​ൽ ആ​ളു​ക​ളെ ആ​ക​ർ​ഷി​ക്കാ​നാ​ണ്​ പ​ദ്ധ​തി. നി​ല​വി​ൽ ന​ഷ്​​ട​ത്തി​ലു​ള്ള ക​മ്പ​നി അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ ലാ​ഭ​ത്തി​ലെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ അ​ധി​കൃ​ത​ർ.രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ​ത​ന്നെ ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലു​ള്ള എ​മി​റേ​റ്റ്സ്, ഇ​ത്തി​ഹാ​ദ്, ഖ​ത്ത​ർ എ​യ​ർ​വേ​സ്​ തു​ട​ങ്ങി​യ​വ​യു​മാ​യി മ​ത്സ​ര​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് കു​വൈ​ത്ത് എ​യ​ർ​വേ​​സ്. ഇൗ​വ​ർ​ഷ​വും അ​ടു​ത്ത വ​ർ​ഷ​വു​മാ​യി ധാ​രാ​ളം പു​തി​യ സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കാ​ൻ കു​വൈ​ത്ത്​ എ​യ​ർ​വേ​​സി​ന്​​ പ​ദ്ധ​തി​യു​ണ്ട്.