അപ്പാർട്ട്മെന്റിന്റെ രണ്ടാം നിലയിൽ നിന്നും ഭർത്താവ് തള്ളിയിട്ടതായി പരാതി :പ്രവാസി യുവതിക്ക് ഗുരുതര പരിക്ക്

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ അപ്പാര്‍ട്ട്‌മെന്റിന്റെ രണ്ടാം നിലയില്‍ നിന്ന് വീണ് പ്രവാസി യുവതിയ്ക്ക് ഗുരുതര പരിക്ക് . തന്നെ കൊലപ്പെടുത്താനായി ഭര്‍ത്താവ് തള്ളിയിട്ടതാണെന്ന് യുവതി പരാതിപ്പെട്ടു .

പരാതിയെ തുടര്‍ന്ന് ഭര്‍ത്താവായ ജോര്‍ദാനിയന്‍ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ താന്‍ ഭാര്യയെ തള്ളിയിട്ടതല്ലെന്നും തന്റെ ഭാര്യ കലഹത്തിനൊടുവില്‍ ആത്മഹത്യ ചെയ്യാനായി സ്വയം ചാടിയതാണെന്നും യുവാവ് പറഞ്ഞു.
ഫിൻതാസിലാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്തായാലും ഭാര്യയുടെ പരാതി പരിഗണിച്ച പൊലീസ് യുവാവിനെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്.