കുവൈത്തിൽ നഴ്സിംഗ് മേഖലയിൽ സ്വദേശിവൽക്കരണത്തിന് തുടക്കമാവുന്നു, പ്രവാസികൾക്ക് കനത്ത തിരിച്ചടിയാകും

കുവൈത്ത്‌ സിറ്റി:
കുവൈത്തിൽ വിവിധ മേഖലയിൽനിന്നായി ഇരുപത്തി അയ്യായിരം വിദേശികളായ സർക്കാർ ജീവനക്കരെ ഉടൻ തന്നെപിരിച്ചു വിട്ടു പകരം സ്വദേശികളെ നിയമിക്കുമെന്ന് പാർലമന്റ്‌ മാനവ വിഭവ ശേഷി വികസന സമിതി. .നിലവിൽ സർക്കാർ ജോലിക്കായി കാത്തിരിക്കുന്ന സ്വദേശികളുടെ എണ്ണം 6000 ആയി കുറഞ്ഞതായും അദ്ധേഹം അറിയിച്ചു.
സ്വദേശി വൽക്കരണം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി 2017 ൽ 3,140 ഉം 2018 ൽ 1500 പ്രവാസികളെയും സർക്കാർ സേവനങ്ങളിൽ നിന്നും പിരിച്ചു വിട്ടു.ഈ ഒഴിവുകളിൽ ഭൂരിഭാഗവും സ്വദേശികളെയാണു നിയമിച്ചത്‌. ഇതോടൊപ്പം വരും ദിവസങ്ങളിൽ ബാങ്കിംഗ് മേഖലയിൽ വിദേശികളെ പിരിച്ചു വിട്ട്‌ 1500 സ്വദേശികളെ നിയമിക്കും. നഴ്സിംഗ് പഠിക്കാൻ ആഗ്രഹിക്കുന്ന സ്വദേശികൾക്ക്‌ സർക്കാർ മതിയായ പ്രോത്സാഹനം നൽകുമെന്നും സമിതി അറിയിച്ചു ആരോഗ്യ മന്ത്രാലയത്തിലെ നഴ്സിംഗ് മേഖലയിൽ സ്വദേശിവൽക്കരണം നടപ്പാക്കാൻ സർക്കാർ ആലോചിക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി ഈ രംഗത്തേക്ക്‌ സ്വദേശികളെ ആകർഷിക്കുന്നതിനു ആരോഗ്യ മന്ത്രാലയം വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായി ആരോഗ്യ മന്ത്രാലയത്തിലെ നർസ്സിംഗ്‌ സേവന വിഭാഗം ഡയരക്റ്റർ സന തഖദ്ദം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു ഈ മേഖലയിലേക്ക്‌ സ്വദേശികളെ ആകർഷിക്കുന്നതിനു ആരോഗ്യ മന്ത്രി ബാസിൽ അൽ സബാഹിന്റെ പ്രത്യേക താൽപര്യ പ്രകാരം ശമ്പള വർദ്ധനവ്‌ , തൊഴിൽ പരിശീലനം , സ്കോളർഷിപ്പ്‌ മുതലായവ നടപ്പിലാക്കുന്നതിനു വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചിരുന്നു.നഴ്സിംഗ് മേഖല നവീകരിക്കുന്നതിനു ആവശ്യമായ വിവിധ കോഴ്സുകൾ ആരംഭിക്കുമെന്നും .ഇത്‌ ഭാവി പദ്ധതികൾ നടപ്പിലാക്കാൻ സഹായകമാവും എന്നും അവർ പ്രസ്ഥാവിച്ചിരുന്നു. കുവൈത്ത്‌ ആരോഗ്യമന്ത്രാലയത്തിൽ നിലവിൽ 23602 നർസ്സുമാരാണു ജോലി ചെയ്യുന്നത്‌. ഇവരിൽ ആകെ1058 സ്വദേശി നർസ്സുമാർ മാത്രമാണുള്ളത്‌.

 

വിദേശി നഴ്‌സുമാരിൽ ഭൂരിഭാഗവും  മലയാളിനഴ്‌സുമാരാണ്. നഴ്സിംഗ് മേഖലയിൽ സ്വദേശിവത്കരണം നടത്തുവാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് വരുന്നത് പ്രവാസികളായ മലയാളികൾക്ക് കനത്ത തിരിച്ചടിയാണ്