കൊറോണ വൈറസ് :മുൻ കരുതൽ ശക്തമാക്കി കുവൈത്ത് ആരോഗ്യമന്ത്രാലയം

കുവൈറ്റ് സിറ്റി : കുവൈറ്റ് കോറോണ വൈറസില്‍ നിന്നും മുക്തമാണെന്ന് ആരോഗ്യമന്ത്രാലയം . ഈ നിമിഷം വരെ രാജ്യത്ത് കോറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് മന്ത്രാലയത്തിന്റെ സ്ഥിരീകരണം .
വൈറസ് തടയാന്‍ എല്ലാ മുന്‍കരുതല്‍ നടപടികളും മന്ത്രാലയം സ്വീകരിച്ചുകഴിഞ്ഞതായി ആരോഗ്യമന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അല്‍ സനാദ് കുവൈറ്റ് ന്യൂസ് ഏജന്‍സിയോട് വ്യക്തമാക്കി.
മന്ത്രാലയം രാജ്യത്തിന്റെ എല്ലാ മേഖലകളിലും ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും മറ്റ് വകുപ്പുകളുമായി സഹകരിച്ച് പകര്‍ച്ചവ്യാധി രാജ്യത്തേയ്ക്ക് പടരാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചു കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.