കുവൈറ്റ് വണ്‍ ഇന്ത്യാ അസ്സോസിയേഷൻ സെവൻസ് സോക്കർ കപ്പ് ഫെബ്രുവരി 7 ന്

കുവൈത്ത് സിറ്റി

കുവൈറ്റിലെ ഫുട്ബോൾ പ്രേമികൾക്ക് ആവേശമായി വൺ ഇന്ത്യ സെവൻസ് സോക്കർ കപ്പ് മൂന്നാം സീസൺ ഫെബ്രുവരി 7ന് നടക്കും.കുവൈറ്റിലെ ആം ആദ്മി പ്രവർത്തകരുടെ സൗഹൃദ കൂട്ടായ്മയായ വൺ ഇന്ത്യ അസോസിയേഷന്റെ
ആഭിമുഖ്യത്തിലാണ് പതിനെട്ട് ടീമുകൾക്കായി സെവൻസ് ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

ഫെബ്രുവരി 7 വെള്ളിയാഴ്ച്ച രാവിലെ 6 മണിമുതൽ നടക്കുന്ന മത്സരങ്ങൾക്ക് ദയ്‌യ ഫുട്ബോൾ ഗ്രൗണ്ട് ആണ് വേദി.വിജയികൾക്ക് വൺ ഇന്ത്യ അസോസിയേഷൻ ട്രോഫിയും ക്യാഷ് പ്രൈസുകളും ഉണ്ടായിരിക്കും.

ടൂർണമെന്റിന്റെ വിജയത്തിനായി വൺ ഇന്ത്യ അസോസിയേഷൻ കൺവീനർ വിജയൻ ഇന്നാസിയയുടെ അധ്യക്ഷതയിലും ജനറൽ സെക്രട്ടറി ബിബിൻ ചാക്കോ , ട്രഷറർ എൽദോ എബ്രഹാം എന്നിവരുടെ സാന്നിദ്ധ്യത്തിലും കൂടിയ പൊതുയോഗത്തിൽ
സംഘാടകസമിതിയെ തിരഞ്ഞെടുത്തു.

ഷാഫി റ്റി. കെ ( കൺവീനർ)

പ്രകാശ് ചിറ്റേഴത്ത്, ലിൻസ് തോമസ്
( വോളണ്ടിയർ കമ്മിറ്റി)

അബ്ദുൽ ഹമീദ്
സന്തോഷ് കുമാർ എ.ആർ , പി. സി.സിബിൻ, പ്രവീൺ കെ.ജോൺ, വിനോദ് സെബാസ്റ്റ്യൻ ( മാച്ച് കോർഡിനേറ്റേഴ്സ്)

സബീബ് മൊയ്‌ദീൻ ( പ്രൈസ് ഡിസ്ട്രിബ്യൂഷൻ)

ഷിബു ജോൺ ,റഹീസ് പി. കെ (ഫുഡ് കമ്മിറ്റി)

വിജയൻ ഇന്നാസിയ, ബിബിൻ ചാക്കോ (കൂപ്പൺ കമ്മിറ്റി), സാജു സ്റ്റീഫൻ ( മീഡിയ & പബ്ലിസിറ്റി), എൽദോ എബ്രഹാം (ഗതാഗതം)