എസ് എം സി എ കുവൈത്ത് മെഗാ മാർഗം കളി ഒരുക്കുന്നു

SMCA കുവൈറ്റ് രജത ജൂബിലി ആഘോഷങ്ങ ളുടെ ഭാഗമായി ഫെബ്രുവരി മാസം “താങ്ക്സ് ടു കുവൈറ്റ് ” ആചരിക്കുന്നു. ഇതിന്റെ ഭാഗമായി Feb 7 ന് കുവൈറ്റിൽ കൈഫാൻ അമച്വർ അത്‌ലറ്റിക് സ്റ്റേഡിയത്തിൽ 1000 ഓളം ആളുകൾ പങ്കെടുക്കുന്ന മെഗാമാർഗംകളിയിലൂടെ പുതിയ ഒരു ലോകറിക്കോർഡ് സ്ഥാപിക്കുമെന്നു SMCA ഭാരവാഹികൾ അറിയിച്ചു. കുവൈറ്റ് വിദേശ്യകാര്യ മന്ത്രാലയ കൗൺസിലർ ബഹുമാനപ്പെട്ട ഷെയ്ഖ് ദുഐജ് ഖലീഫാ അൽ സബാ മുഖ്യാഥിതി ആയിരിക്കും. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ശ്രീ p p നാരായണന്റെ നേതൃത്വത്തിൽ വിശിഷ്ട വ്യക്തികളുടെ ഒരു പാനൽ ലോക റെക്കോർഡ്നു സാക്ഷികളാവും. ഇതിനായി കുവൈറ്റിലെ നാലു ഏരിയ കളിലായി പരിശീലനം നടന്നു വരുന്നു . സീറോ മലബാർ സഭയുടെ ഔദ്യോഗിക മിഷൻ സെന്റർ ആണ് SMCA കുവൈറ്റ്. ജൂബിലി ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലാ പരിപാടികൾക്കായും വനിതകൾക്കായും ഉള്ള കമ്മിറ്റികൾ ആണ് പരിശീലന ക്യമ്പ്കൾ നടത്തുന്നത്. പ്രവാസലോകത്തു ഇത്തരത്തിൽ ഉള്ള ഒരു കലാരൂപം വളരെ വിപുലമായി അരങ്ങേറുന്നത് ആദ്യമായിട്ടാണ്.