സ്വദേശി തൊഴിൽ ക്വാട്ടയിൽ വിദേശികളെ നിയമിച്ചാൽ കനത്ത പിഴ.

കുവൈത്ത് സിറ്റി :സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശി തൊഴിൽ ക്വാട്ടയിൽ വിദേശികളെ നിയമിക്കുന്നതിന് 300 ദിനാർ പിഴ ചുമത്തിയേക്കും.വിദേശികളുടെ എണ്ണം അനുസരിച്ചു ജൂൺ മുതൽ പിഴ നൽകേണ്ടി വരുമെന്നു മാൻ പവർ അതോറിറ്റി ഡയറക്‌ടർ ജനറൽ അഹമ്മദ് അൽ മൂസ അറിയിച്ചു. നിലവിലെ 100 ദിനാർ പിഴയാണ് 300 ആയി വർധിപ്പിച്ചത്. സ്വകാര്യ മേഖലകളിൽ സ്വദേശികൾക്കുള്ള നിശ്‌ചിത അനുപാതം തൊഴിൽ സംവരണമുണ്ട്. ഇതുപലപ്പോഴും പാലിക്കപ്പടാറില്ല. ഇത് നിയന്ത്രിക്കാനാണ് ഈ നടപടിയിലൂടെ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.അതിനിടെ അതിവിദഗ്‌ധരായ വിദേശികൾക്ക് അവസരം നൽകുന്നത് നിർത്തലാക്കണമെന്ന് നിയമ -നിയമ നിർമാണ സമിതി അധ്യക്ഷൻ ഷുഹൈബ് അൽമൂവാരിസി ആവശ്യപ്പെട്ടു .സ്വദേശിവത്ക്കരണം കാര്യക്ഷമായി നടപ്പിലാക്കണമെന്നും അദ്ദേഹം നിർദേശിച്ചു .പുറത്താക്കപ്പെടുന്ന വിദേശികൾക്ക് പകരം നിയമിക്കപ്പെടുന്ന സ്വദേശികളുടെ കണക്ക് സമിതിയെ സമർപ്പിക്കണമെന്നും അദ്ദേ ഹം ആവശ്യപ്പെട്ടു