കുവൈത്ത് ലുലു എക്സ്ചേഞ്ചിന്റെ 24 മത് ശാഖയ്ക്ക് ഫർവാനിയയിൽ തുടക്കം

കുവൈത്ത്‌ സിറ്റി: ആഗോള ധന വിനിമയ രംഗത്തെ പ്രമുഖ ഗ്രൂപ്പായ ലുലു എക്സ്ചേഞ്ചിന്റെ പുതിയ ശാഖ ഫർവാനിയയിൽ പ്രവർത്തനം ആരംഭിച്ചു..ഫർവാനിയ ലുലു എക്സ്പ്രസ്സ്‌ കെട്ടിടത്തിൽ ആരംഭിച്ച ശാഖയുടെ ഉദ്ഘാടനം ലുലു ഇന്റർ നാഷനൽ ഗ്രൂപ്പ്‌ ചെയർമ്മാൻ എം.എ. യൂസുഫ്‌ അലി നിർവ്വഹിച്ചു.ലുലു എക്സ്ചേഞ്ചിന്റെ കുവൈത്തിലെ 24 മത്തെ ശാഖയാണ് ഇവിടെ പ്രവർത്തനമാരംഭിച്ചത് .പ്രവർത്തന സമയം രാവിലെ 8.30 മുതൽ രാത്രി 11.30 വരെയായിരിക്കും സമയം.ധന വിനിമയ രംഗത്ത്‌ തങ്ങളുടെ സുപ്രധാന വിപണിയാണു കുവൈത്തെന്നും അധികം താമസിയാതെ ഇവിടെ 6 ശാഖകൾ കൂടി ആരംഭിക്കുമെന്നും ലുലു ഫിനൻഷ്യൽ ഹോൽഡിംഗ്സ്‌ ഗ്രൂപ്പ്‌ എം.ഡി അദീബ്‌ അഹമ്മദ്‌ മാധ്യമ പ്രവർത്തകരോട്‌ വ്യക്തമാക്കി.