‘കേരള ബാങ്ക് ജനങ്ങളെ കൊള്ളയടിക്കില്ല’; ധനമന്ത്രി

തിരുവനന്തപുരം: കേരള ബാങ്ക് ജനങ്ങളെ കൊള്ളയടിക്കില്ലെന്ന ഉറപ്പ് നല്‍കി ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്. ബജറ്റ് പ്രസംഗത്തിനിടെയാണ് ഇക്കാര്യം ധനമന്ത്രി വ്യക്തമാക്കിയത്. അനാവശ്യ ചാര്‍ജുകള്‍ ഈടാക്കില്ലെന്നും അദ്ദേഹം ഉറപ്പ് നല്‍കി. കഴിഞ്ഞ ഒക്ടോബർ ഏഴിനാണ് 13 ജില്ലാ സഹകരണബാങ്കുകളെ ലയിപ്പിച്ച് കേരളബാങ്ക് രൂപീകരിക്കാൻ റിസർവ് ബാങ്ക് അനുമതി നൽകിയത്.
കേരളത്തിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായി കേരള ബാങ്ക് മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള ബാങ്കിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് പറഞ്ഞിരുന്നു. പിന്നീടും കേരള ബാങ്കിനെ കുറിച്ച് നിരന്തരം സംശയങ്ങള്‍ ഉയരുമ്പോഴാണ് കൃത്യമായ ഉറപ്പ് ധനമന്ത്രി നല്‍കിയിരിക്കുന്നത്.