ഗതാഗതക്കുരുക്ക് :കുവൈത്തിൽ നഴ്‌സുമാർക്കും പ്രവാസി വിദ്യാർത്ഥികൾക്കും ലൈസൻസ് നൽകുന്നതിന് നിരോധനം

കുവൈറ്റ് സിറ്റി  : കുവൈറ്റില്‍ നഴ്‌സുമാര്‍ക്കും പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കും പുതിയ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് നിരോധിച്ചു. രാജ്യത്തെ ഗതാഗത കുരുക്ക് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് പുതിയ തീരുമാനം .
ആഭ്യന്തരമന്ത്രാലയത്തിലെ ട്രാഫിക് ആന്‍ഡ് ഓപ്പറേഷന്‍ അഫയേ്‌സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സെയഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. അല്‍ റായ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
റോഡുകളിലെ ഗതാഗത കുരുക്ക് കുറയ്ക്കുന്നതിന്റെ നടപടി ക്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം വന്നതെന്ന് അധികൃതര്‍ അറിയിച്ചു.