കുവൈറ്റ് കൊട്ടാരക്കര പ്രവാസി സമാജത്തിന്റെ “കൊട്ടാരക്കരോത്സവം – 2020 കാരുണ്യ ഭവനം”ഫെബ്രുവരി 14-ന്

കുവൈറ്റ് സിറ്റി : കുവൈറ്റ് കൊട്ടാരക്കര പ്രവാസി സമാജത്തിന്റെ “കൊട്ടാരക്കരോത്സവം – 2020 കാരുണ്യ ഭവനം”ഫെബ്രുവരി 14-ന് വെള്ളിയാഴ്ച ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടക്കും. ചലച്ചിത്രതാരം രമേശ് പിഷാരടി മുഖ്യാതിഥിയായി എത്തുന്ന ഈ മെഗാപ്രോഗ്രാമിൽ പിന്നണി ഗായിക ലേഖ അജയ്, ഐഡിയ സ്റ്റാർ സിംഗർ ഫെയിം ഗായകൻ സുധീഷ് , എന്നിവർ നയിക്കുന്ന
സംഗീത വിരുന്നും. ഏഷ്യാനെറ്റ് റിയാലിറ്റി ഷോ “സ്മൈൽ പ്ലീസ് വിന്നേർ” (ബെസ്റ്റ് കോമഡി ആക്ടർ അവാർഡ്-2019) ശിവ മുരളി, ഏഷ്യാനെറ്റ് കോമഡി എക്സ്പ്രസ് വിന്നർ രഞ്ജിഷ് കല്ല്മാം, കോമഡി സ്റ്റാർ ടീം റബ്ബജിത്ത് രസിക നേതൃത്വത്തിലുള്ള കോമഡി ഷോയും അരങ്ങേറുന്നു..