കുവൈത്തിൽ അധിവസിക്കുന്നത് 10, 29000 ഇന്ത്യക്കാർ, ലോകത്ത് ഇന്ത്യൻ പ്രവാസികളുടെ എണ്ണത്തിൽ കുവൈത്ത് നാലാമത്

കുവൈത്ത് സിറ്റി

കുവൈത്തിൽ പത്തു ലക്ഷത്തി ഇരുപത്തൊമ്പതായിരം ഇന്ത്യക്കാർ താമസിക്കുന്നതായി സർവേ റിപ്പോർട്ട്. ഇന്ത്യൻ എക്പ്രെസ്സ്‌ ദിനപത്രമാണു കണക്ക്  പുറത്തു വിട്ടത്‌. ആഗോള തലത്തിൽ ഏറ്റവും അധികം ഇന്ത്യൻ പ്രവാസികളുള്ള നാലാമത്തെ രാജ്യമാണു കുവൈത്ത്‌. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഒരു കോടി 36 ലക്ഷം ഇന്ത്യക്കാരാണു വിദേശത്ത്‌ താമസിക്കുന്നത്, ഏറ്റവും അധികം ഇന്ത്യക്കാർ കഴിയുന്നത്‌ യു.എ.ഈ.യിലാണു. മുപ്പത്‌ ലക്ഷത്തിലധികം ഇന്ത്യക്കാരാണു ഇവിടെ താമസിക്കുന്നത്‌.ഇരുപത്‌ ലക്ഷം ഇന്ത്യക്കാരാണു സൗദി അറേബ്യയിൽ താമസിക്കുന്നത്‌. പതിനൊന്ന് ലക്ഷം ഇന്ത്യക്കാരുള്ള അമേരിക്കയാണു ഏറ്റവും അധികം ഇന്ത്യക്കാർ താമസിക്കുന്ന മൂന്നാമത്തെ രാജ്യം.പത്ത് ലക്ഷത്തി ഇരുപത്തൊമ്പതിനായിരം ആണ് നാലാമതുള്ള കുവൈത്തിലെ ഇന്ത്യക്കാരുടെ എണ്ണം.