ചരിത്രം തിരുത്തി എസ് എം സി എ കുവൈത്ത്, ആയിരങ്ങൾ അണിനിരന്ന മെഗാ മാർഗം കളി ശ്രദ്ധേയമായി

 

 

 

കുവൈത്ത് സിറ്റി

ഒരു വർഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മാർത്തോമ്മാനസ്രാണികളുടെ തനതുകലാരൂപമായ മെഗാ മാർഗം കളി, ലിംക ബുക്ക് ഓഫ് റെക്കോർട്സിൽ നിലവിലുള്ള റെക്കോർഡ് തകർത്തു. ഫെബ്രുവരി 7, 6:00pm ന് കൈഫാൻ അമേച്ചർ അത്ലറ്റിക് സ്റ്റേഡിയത്തിൽ ആയിരക്കണക്കിന് ആളുകളെ സാക്ഷികളാക്കി നടന്ന ഈ മഹാ സംരംഭത്തിൽ 876പേരാണ് 25 മിനിറ്റിലധികം നീണ്ട മാർഗംകളി അവതരിപ്പിച്ചത്. നസ്രാണികളുടെ പരംബരാഗത വസ്ത്രങ്ങൾ അണിഞ്ഞു ഒരേ താളത്തിൽ, ഒരേ ചുവടുകൾ വച്ച് കലാകാർ അടിത്തകർത്തപ്പോൾ അത് കണ്ണിനും കാതിനും കുളിർമയേകുന്ന ഒന്നായി മാറി.

അന്നം തരുന്ന കുവൈറ്റിനോടും അതിന്റെ ഭരണാധികാരികളോടുമുള്ള നന്ദിസൂചകമായി നടത്തപ്പെട്ട ശുക്രൻ അൽ കുവൈറ്റിലൂടെ SMCAയുടെ സ്‌നേഹാദരവുകൾ കുവൈറ്റ് വിദേശകാര്യ കൗൺസിലർ ഷെയ്ഖ് ദുവൈജ്‌ ഖലീഫ അൽസബ ഏറ്റുവാങ്ങി. SMCA പ്രസിഡന്റ് തോമസ് കുരുവിള, ജനറൽ സെക്രട്ടറി ബിജു ആന്റോ ട്രെഷർ വിൽ‌സൺ വടക്കേടത്തു എന്നിവരുടെ നേതൃത്വത്തിൽ CMC, ഏരിയ സോണൽ കമ്മിറ്റി ഭാരവാഹികളും,ആർട്സ് കൺവീനർ ബൈജു ജോസഫ് ,ജുബിലി ജനറൽ കൺവീനർ ബിജോയ് പാലക്കുന്നേൽ എന്നിവരുടെ നേതൃത്വത്തിലുള്ള ജൂബിലി കമ്മിറ്റിയും ചേർന്ന് പരിപാടികൾക്ക് നേതൃത്വം നൽകി.ഇന്ത്യൻ എംബസ്സി ഫസ്റ്റ് സെക്രട്ടറി P P നാരായൺ ഉൾപ്പെടെ കുവൈട്ടിലെ നിരവധി രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിദ്യവും ശ്രദ്ദേയമായി.