സ്വദേശിവൽക്കരണം ബാധിച്ചില്ല :കുവൈത്തിൽ സ്വകാര്യ മേഖലയിൽ പ്രവാസിജോലിക്കാരുടെ എണ്ണത്തിൽ വർധനവ്

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം ശ​ക്​​തി​പ്പെ​ടു​ത്താ​ൻ അ​ധി​കൃ​ത​ർ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലും സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ വി​ദേ​ശി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. സ്വ​കാ​ര്യ​മേ​ഖ​ല വി​ദേ​ശി ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം 40000ത്തി​ലേ​റെ പേ​രു​ടെ വ​ർ​ധ​ന ഉ​ണ്ടാ​യ​താ​യി മാ​ൻ​പ​വ​ർ അ​തോ​റി​റ്റി​യു​ടെ വാ​ർ​ഷി​ക സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക്​ വ്യ​ക്​​ത​മാ​ക്കു​ന്നു.
മാ​ൻ​പ​വ​ർ അ​തോ​റി​റ്റി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​ബ്​​ദു​ല്ല അ​ൽ മു​തൗ​തി​ഹ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് ക​ണ​ക്ക് വെ​ളി​പ്പെ​ടു​ത്തി​യ​ത്. 2019ൽ 1,85,950 ​വ​ർ​ക്ക് പെ​ർ​മി​റ്റു​ക​ളാ​ണ് അ​തോ​റി​റ്റി സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മാ​യി ന​ൽ​കി​യ​ത്. 1,45,211 എ​ണ്ണം റ​ദ്ദാ​ക്കു​ക​യും ചെ​യ്തു. വ​ർ​ക്ക് പെ​ർ​മി​റ്റ് ഫീ​സി​ന​ത്തി​ൽ 17.11 ദ​ശ​ല​ക്ഷം ദീ​നാ​ർ അ​തോ​റി​റ്റി​ക്ക് പി​രി​ഞ്ഞു കി​ട്ടി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​തി​ൽ 13.42 ദ​ശ​ല​ക്ഷം ദീ​നാ​ർ വ​ർ​ക്ക് പെ​ർ​മി​റ്റ് ട്രാ​ൻ​സ്ഫ​ർ ചെ​യ്ത വ​ക​യി​ലും 2.72 ദ​ശ​ല​ക്ഷം പു​തി​യ​വ ഇ​ഷ്യൂ ചെ​യ്ത വ​ക​യി​ലു​മാ​ണ്. ഓ​ൺ​ലൈ​ൻ അ​തി​വേ​ഗ സേ​വ​ന​ത്തി​നാ​യി ക​ഴി​ഞ്ഞ വ​ർ​ഷം മു​ത​ൽ ന​ട​പ്പാ​ക്കി​യ അ​സ്സ​ഹ​ൽ സം​വി​ധാ​ന​ത്തി​ലൂ​ടെ 13 ല​ക്ഷം അ​പേ​ക്ഷ​ക​ളാ​ണ് അ​തോ​റി​റ്റി​ക്കു ല​ഭി​ച്ച​ത്.
2019 ഡി​സം​ബ​ർ 30വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച്​ 144,361 ക​മ്പ​നി​ക​ളാ​ണ് മാ​ൻ​പ​വ​ർ അ​തോ​റി​റ്റി​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. ഇ​ത്ര​യും സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി 1,730,181 വി​ദേ​ശി ജീ​വ​ന​ക്കാ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ബ്​​ദു​ല്ല അ​ൽ മു​തൗ​തി​ഹ് കൂ​ട്ടി​ച്ചേ​ർ​ത്തു.