കെ. എം ആർ. എം.   ഭരണസമിതിയെ തെരെഞ്ഞെടുത്തു.  

കുവൈത്ത് സിറ്റി. ഇരുപത്തിയാറാം വർഷത്തിലേക്ക് പ്രവേശിക്കുന്ന കുവൈറ്റ് മലങ്കര കത്തോലിക്കാ സഭാ കൂട്ടായ്മയായ കെ.എം.ആർ.എം , 2020 വർഷത്തെ പുതിയ ഭരണസമിതിയെ തെരെഞ്ഞെടുത്തു.  ആൽമീയ ഉപദേഷ്ടാവ്‌ ഫാദർ ജോൺ തുണ്ടിയത്തിന്റെ സാനിധ്യത്തിൽ, കുവൈറ്റ് സിറ്റി ഹോളി ഫാമിലി കാത്തിഡ്രൽ വിർജിൻ മേരി ഹാളിൽ വച്ച് നടന്ന കെ.എം.ആർ.എം ജനറൽ ബോഡി, പ്രസിഡന്റായി ശ്രീ. ജോജിമോൻ തോമസിനേയും, ജനറൽ സെക്രട്ടറി ആയി  ശ്രീ. ജുബിൻ പി മാത്യുവിനേയും, ട്രഷറർ ആയി ശ്രീ. റിജു പി രാജുവും അടങ്ങുന്ന 17 അംഗ സെൻട്രൽ കമ്മിറ്റിയെ തെരഞ്ഞെടുത്തു. അബാസിയ ഏരിയ പ്രസിഡന്റ് ആയി ശ്രീ. ഗീവര്ഗീസ് മാത്യുവിനേയും, അഹ്മദി ഏരിയ പ്രസിഡന്റ് ആയി ശ്രീ. തോമസ് ജോണിനേയും, സാൽമിയ ഏരിയ പ്രസിഡന്റ്  ആയി ഗീവര്ഗീസ് തോമസിനേയും, കുവൈറ്റ് സിറ്റി ഏരിയ പ്രസിഡന്റ് ആയി ശ്രീ. സാം തോമസും തെരെഞ്ഞടുക്കപ്പെട്ടു. കൂടാതെ, സെൻട്രൽ കമ്മറ്റി ഉൾപ്പെടുന്ന 99 അംഗ സെൻട്രൽ വർക്കിംഗ് കമ്മിറ്റിയെയും തെരെഞ്ഞടുത്തു.  വരണാധികാരികളായ ശ്രീ. ബിനു കെ ജോൺ, ശ്രീ. ജോർജ് തോമസ് , ശ്രീ രാജൻ തോട്ടത്തിൽ എന്നിവർ തെരെഞ്ഞടുപ്പുകൾക്കു നേതൃത്വം നൽകി.