കുവൈത്ത് സിറ്റി :
കുവൈത്തിൽ ദേശീയ, വിമോചന ദിന ആഘോഷം പ്രമാണിച്ച് 5 ദിവസം അവധി. കുവൈറ്റ് ഔദ്യോധിക വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത് . ഫെബ്രുവരി 25 ,26 തീയ്യതികളിലാണു ദേശീയ വിമോചന ദിനം പ്രമാണിച്ചുള്ള ഔദ്യോഗിക അവധി ദിനങ്ങൾ.എന്നാൽ ഫെബ്രുവരി 25 ചൊവ്വാഴ്ചയും 26 ബുധനാഴ്ചയുമാണ് .ഇക്കാരണത്താൽ രണ്ടു അവധി ദിനങ്ങൾക്കിടയിൽ വരുന്ന ഫെബ്രുവരി 27 വ്യാഴം വിശ്രമ ദിനമായി പരിഗണിച്ച് അന്നും അവധിയായിരിക്കും.തുടർന്നുള്ള വാരാന്ത്യ അവധി ദിനങ്ങളായ വെള്ളി , ശനി (ഫെബ്രുവരി 28 ,29 ) ദിവസങ്ങൾക്ക് ശേഷം മാർച്ച് 1(ഞായർ ) മുതൽ പ്രവൃത്തി ദിനം ആരംഭിക്കും.