കുവൈത്ത് ഔദ്യോഗിക വാർത്താ ഏജൻസിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത സംഭവം :ഈജിപ്ഷ്യൻ സ്വദേശി പിടിയിൽ

കുവൈത്ത്‌ സിറ്റി :

കുവൈത്ത്‌ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘കുന” യുടെ ട്വിറ്റർ അക്കൗണ്ട്‌ ഹാക്ക്‌ ചെയ്യപ്പെട്ട സംഭവത്തിൽ ഈജ്പ്ഷ്യൻ സ്വദേശി പിടിയിൽ . കഴിഞ്ഞ ജനുവരി 8 നാണു ‘കുന’ യുടെ ട്വിറ്റർ അക്കൗണ്ട്‌ ഹാക്ക്‌ ചെയ്യപ്പെട്ടത്‌. കുവൈത്തിൽ നിന്നും അമേരിക്കൻ സൈന്യം മൂന്നു ദിവസത്തിനകം പിന്മാറുന്നതായി പ്രസ്ഥാവിച്ചു കൊണ്ട്‌ പ്രതിരോധ മന്ത്രിയുടെ പേരിൽ ‘കുന’ യുടെ ട്വിറ്റർ അക്കൗണ്ടിൽ വാർത്ത വലിയ വിവാദം സൃഷ്ടിച്ചിരുന്നു .ഇറാൻ സൈനിക മേധാവി ഖാസിം സുലൈമാനിയുടെ വധത്തെ തുടർന്ന് ഇറാനും അമേരിക്കയും തമ്മിൽ ഉടലെടുത്ത സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്തിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയിൽ വന്ന ഈ വാർത്ത അന്താരാഷ്ട്ര തലത്തിലും ചർച്ചയായി