എംഇഎസ് കുവൈത്ത് കമ്മിറ്റി പയ്യാനക്കലിൽ കുടിവെള്ളം പദ്ധതി സമർപ്പിച്ചു

 

കോഴിക്കോട്: എംഇഎസ് കുവൈറ്റ് കമ്മിറ്റിയുടെ സഹകരണത്തോടെ ജി വി എച്ച് എസ് എസ് പയ്യാനക്കലിൽ കുടിവെള്ളം പദ്ധതി നാടിനായി സമർപ്പിച്ചു. കുവൈത്ത് എംഇഎസ് പ്രസിഡൻറ് മുഹമ്മദ് റാഫി കുടിവെള്ളം പദ്ധതി ഉദ്ഘാടനം ചെയ്തു.3500 കുട്ടികളുള്ള സ്കൂളിൽ നാട്ടുകാർക്കും ഉപകാരപ്പെടുന്ന രൂപത്തിലാണ് കുടിവെള്ള പൈപ്പുകൾ സ്ഥാപിച്ചിരിക്കുന്നത്. കുട്ടികൾക്ക് വീടുകളിലേക്ക് കുപ്പിയിലും വെള്ളം കൊണ്ടുപോകാം. സ്കൂളിലെ പ്രവർത്തി സമയം കഴിഞ്ഞാൽ പരിസരവാസികൾക്കും കുടിവെള്ളം എടുക്കാം. വേനൽക്കാലത്ത് സമീപപ്രദേശങ്ങളിലും ഇവിടെനിന്നും വെള്ളം എത്തിക്കാൻ കഴിയും. പരിപാടിയിൽ ഹസ്സൻ തിക്കോടി, ടി സി അഹമ്മദ്, സി ടി സാക്കിർ ഹുസൈൻ എന്നിവർ പങ്കെടുത്തു.