കൊറോണ :രോഗബാധിതരുടെ എണ്ണം 25 ആയി ഉയർന്നു, കുവൈത്തിൽ വിദ്യാലങ്ങൾക്ക് 2 ആഴ്ച അവധി

കൊറോണ :കുവൈത്തിൽ വിദ്യാലങ്ങൾക്ക് 2 ആഴ്ച അവധി

കുവൈത്ത്‌ സിറ്റി : രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 25 ആയി ഉയർന്നു.2 ദിവസത്തിനിടെയാണ്  വൈറസ് ബാധിതരുടെ എണ്ണത്തിൽ  ഇത്തരത്തിൽ വര്ധനവുണ്ടായത്

അതേ സമയം മാർച്ച്‌ 1 മുതൽ മുഴുവൻ വിദ്യാലയങ്ങൾക്കും 2 ആഴ്ചത്തേക്ക്‌  കുവൈത്തിൽ അവധി പ്രഖ്യാപിച്ചു .രാജ്യത്ത്‌ കൊറോണ വൈറസ്‌ ബാധ പടരുന്ന സാഹചര്യത്തിൽ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണു തീരുമനം കൈകൊണ്ടത്‌.ദേശീയ ദിന ആഘോഷത്തോട്‌ അനുബന്ധിച്ച്‌ നിലവിൽ മാർച്ച്‌ 1 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധിയാണ്