കൊറോണ :കുവൈത്തിൽ കത്തോലിക്ക ദേവാലയങ്ങളുടെ പ്രവർത്തനം രണ്ടാഴ്ച നിർത്തിവെക്കും

 

കുവൈത്ത്‌ സിറ്റി :കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ദേവാലയങ്ങളുടെ പ്രവർത്തനം രണ്ടാഴ്ചത്തേക്ക് നിർത്തിവെയ്ക്കുവാൻ തീരുമാനിച്ചതായി കത്തോലിക്ക സഭ. വികാരി ജനറല്‍ പുറപ്പെടുവിച്ച അറിയിപ്പിലാണു ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്‌.ഇതനുസരിച്ച്‌ ഈ ദേവാലയങ്ങളിൽ വിശുദ്ധ കുര്‍ബ്ബാനകൾ, പ്രാര്‍ത്ഥനാ യോഗങ്ങൾ, മതപഠന ക്ലാസ് മുതലായവ ഉണ്ടായിരിക്കുന്നതല്ല.
വിശ്വാസികൾ ടിവി ചാനലുകളിലെ വിശുദ്ധ കുര്‍ബ്ബാനകൾ വീക്ഷിക്കുവാനും വലിയ നോമ്പുകാലത്തെ കുരിശിന്‍റെ വഴി പ്രാര്‍ത്ഥനകൾ സ്വന്തം വീടുകളിൽ വെച്ച്‌ നടത്തുവാനും വികാരി ജനറൽ പുറപ്പെടുവിച്ച അറിയിപ്പിൽ നിർദ്ദേശിക്കുന്നു.ദേവാലയങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കുന്നത്‌ സംബന്ധിച്ച്‌ മാർച്ച്‌ 15 നു ശേഷം അന്നത്തെ സാഹചര്യം കണക്കിലെടുത്തു കൊണ്ട്‌ തീരുമാനിക്കുമെന്നും അറിയിച്ചിട്ടുണ്ട്