ആശങ്ക ഒഴിയുന്നു:കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

കുവൈറ്റ് സിറ്റി

കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുതിയ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇത് വരെ രോഗം സ്ഥിരീകരിക്കപ്പെട്ട 45 പേരും നിരീക്ഷണത്തിലാണ്.വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പ്രവാസികൾക്ക് കുവൈത്തിൽ നിന്നും യാത്രാ വിലക്കേർപ്പെടുത്തിയെന്ന അഭ്യൂഹം മന്ത്രാലയം നിഷേധിച്ചു. രോഗ ചികിൽസയിൽ സ്വദേശികളെയും വിദേശികളെയും തുല്യ പ്രാധാന്യത്തോടെയാണ് സർക്കാർ പരിഗണിക്കുന്നതെന്നും പ്രവാസികൾക്ക് പരിശോധനയ്ക്കായി പ്രത്തേക ഫീസ് ഏർപ്പെടുത്തുമെന്ന വ്യാജ പ്രചാരണം തള്ളിക്കൊണ്ട് ആരോഗ്യവിഭാഗം അസിസ്റ്റന്റ് സെക്രട്ടറി അൽ മുദ്ഹാഫ് വ്യക്തമാക്കി