കൊറോണ :ഇന്ത്യ ഉൾപ്പെടെ 10 രാജ്യങ്ങളിൽ നിന്നും കുവൈത്തിൽ എത്തുന്നവർക്ക് വൈറസ് ബാധ ഇല്ലെന്ന സാക്ഷ്യപത്രം നിർബന്ധമാക്കി

കുവൈത്ത്‌ സിറ്റി : കൊറോണ ഭീതിയെ തുടർന്ന് നിർണായക തീരുമാനവുമായി കുവൈത്ത്  രാജ്യത്തേക്ക്  ഇന്ത്യ ഉൾപ്പെടെ 10 രാജ്യങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാർക്ക്‌ കൊറോണ വൈറസ്‌ ഇല്ലെന്ന സാക്ഷ്യ പത്രം നിർബന്ധമാക്കി. ഇവ ഇന്ത്യയിലെ കുവൈത്ത്‌ എംബസി അംഗീകരിച്ച ആരോഗ്യ കേന്ദ്രങ്ങൾ സാക്ഷ്യപ്പെടുത്തുകയും വേണം എന്ന് സിവിൽ ഏവിയേഷൻ വിഭാഗം പുറത്തിറക്കിയ നിർദ്ദേശത്തിൽ ആവശ്യപ്പെട്ടു.മാർച്ച്‌ 8 മുതലാണു നിയമം പ്രാബല്യത്തിൽ വരിക.ഇന്ത്യ, തുർക്കി , ഈജിപ്ത്‌ , ഫിലിപ്പീൻസ്, ബംഗ്ലാദേശ്, സിറിയ, അസർബൈജാൻ, ശ്രീലങ്ക, ജോർജിയ, ലെബനൻ എന്നീ മറ്റു രാജ്യങ്ങൾക്കാണു ഇത്‌ ബാധകമാക്കിയിരിക്കുന്നത്‌.മെഡിക്കൽ സർട്ടിഫിക്കറ്റ്‌ ഇല്ലാതെ എത്തുന്ന യാത്രക്കാരെ അതാത്‌ രാജ്യങ്ങളിലേക്ക്‌ സ്വന്തം ചെലവിൽ അതേ വിമാനത്തിൽ തിരിച്ചയക്കുമെന്നും സർക്കുലറിൽ പറയുന്നു.ഇത്‌ പ്രകാരം അവധി കഴിഞ്ഞു തിരിച്ചു വരുന്നവർ അടക്കം എല്ലാവർക്കും പുതിയ നിയമം ബാധകമാകും.സർട്ടിഫിക്കറ്റ്‌ ഇല്ലാത്ത യാത്രക്കാരെ കൊണ്ടു വരുന്ന വിമാന കമ്പനികൾക്കും പിഴ ചുമത്തുമെന്നും സർക്കുലറിൽ അറിയിച്ചിട്ടുണ്ട്