കൊറോണ പരിശോധിക്കാൻ നാട്ടിൽ സൗകര്യമില്ല :പ്രവാസികൾ കടുത്ത ആശങ്കയിൽ, കേന്ദ്ര, കേരള സർക്കാറുകൾ ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു

 

കുവൈത്ത്‌ സിറ്റി / ന്യൂഡൽ ഹി : ഇന്ത്യയിലെ കുവൈത്ത്‌ എംബസിയുടെ അംഗീകൃത വൈദ്യ പരിശോധനാ കേന്ദ്രങ്ങൾക്ക്‌ കൊറോണ വൈറസ്‌ പരിശോധിക്കുന്നതിനുള്ള സൗകര്യങ്ങളോ നിയമ പരമായ അധികാരങ്ങളോ ഇല്ലെന്ന് അറിയിച്ച്‌ കൊണ്ട്‌ ന്യൂ ഡൽ ഹിയിലെ കുവൈത്ത്‌ എംബസി കുവൈത്ത്‌ വിദേശകാര്യ മന്ത്രാലയത്തിനു കത്തയച്ചതായി റിപ്പോർട്ടുകൾ. ന്യൂഡൽ ഹിയിലെ കുവൈത്ത്‌ എംബസിയെ ഉദ്ധരിച്ചാണ് റിപ്പോർട്ടുകൾ പുറത്ത് വന്നത്. .മാർച്ച്‌ 8 മുതൽ ഇന്ത്യയിൽ നിന്നും വരുന്ന യാത്രക്കാർക്ക്‌ ഇന്ത്യയിലെ കുവൈത്ത്‌ എംബസി അംഗീകൃത വൈദ്യ പരിശോധന കേന്ദ്രങ്ങളിൽ നിന്നുള്ള കൊറോണ വൈറസ്‌ വിമുക്‌ത സർട്ടിഫിക്കറ്റ്‌ നിർബന്ധമാക്കി കൊണ്ട്‌ കുവൈത്ത് ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു .ഇതേ തുടർന്ന് കുവൈത്ത്‌ എംബസി വൈദ്യ പരിശോധനക്ക്‌ ചുമതലപ്പെടുത്തിയ ‘ഗാംക’ യുടെ ഉദ്യോഗസ്ഥരുമായി ഇ ന്ന് ഇക്കാര്യം ചർച്ച ചെയ്യുകയുണ്ടായി.എന്നാൽ നിലവിൽ തങ്ങൾക്ക്‌ കൊറോണ വൈറസ്‌ പരിശോധനക്ക്‌ ആവശ്യമായ സൗകര്യങളോ നിയമ പരമായ അധികാരങ്ങളോ ഇല്ലെന്ന മറുപടിയാണു ഗാംക അധികൃതർ നൽകിയത്. ഇതോടെ വൈറസ് പരിശോധനയ്ക്കായി പ്രവാസികൾ ആരെയാണ് സമീപിക്കേണ്ടത് എന്ന കാര്യത്തിൽ വലിയ അവ്യക്തതയാണ് ഉയർന്നിട്ടുള്ളത്. . വിഷയത്തിൽ ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയത്തിന്റെയും കേരള സർക്കാരിന്റെയും  ശക്തമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ നാട്ടിൽ നിന്നും കുവൈത്തിലേക്കുള്ള പ്രവാസികളുടെ മടങ്ങി വരവ്  വലിയ പ്രതിസന്ധിയായി മാറിയേക്കും