ഗ്രൗണ്ടുകളിൽ തീ പടർത്തി കെഫാക് അന്തർജില്ല ഫുട്ബോൾ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും.

മിഷ്‌രിഫ് :കെഫാക് അന്തർജില്ല ഫുട്ബോൾ ടൂര്ണമെന്റുകൾക്ക് ഇന്ന് വൈകിട്ട് 2:30 ടു കൂടി  മിഷ്‌രിഫ് പബ്ലിക് അതോറിറ്റി ഫോർ യൂത്ത് ആൻഡ് സ്പോർട്സ് സ്റ്റേഡിയത്തിൽ തുടക്കമാകും. കുവൈത്ത് ജില്ലാ അസോസിയേഷനുകളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഫുട്ബാൾ മേളയിൽ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് 800 ലേറെ താരങ്ങൾ ബൂട്ടണിയും. രണ്ടരമാസത്തിലധികം നീളുന്ന മത്സരങ്ങൾ ലീഗ്,നോക്ഔട്ട്‌ വിഭാഗങ്ങളായാണ് നടത്തപ്പെടുക. വയനാട്, മലപ്പുറം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം,കാസർഗോഡ് എന്നീ ജില്ലകളും ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലാ ടീമുകൾ ഉൾപ്പെടുന്ന സതേൺ കേരളയും രണ്ട് ഗ്രൂപ്പുകളിലായി ഏറ്റുമുട്ടും.
എല്ലാ വെള്ളിയാഴ്ചകളിലും 2:30 മുതൽ മാസ്റ്റേഴ്സ് ലീഗ്,സോക്കർലീഗ് വിഭാഗങ്ങളിലായി എട്ട് മത്സരങ്ങൾ വീതം നടക്കും. ഉദ്ഘാടന ദിവസം മാസ്റ്റേഴ്സ് ലീഗിൽ തൃശൂർ കോഴിക്കോടിനേയും, മലപ്പുറം കണ്ണൂരിനെയും, തിരുവനന്തപുരം കാസർഗോഡിനെയും സതേൺ കേരള എറണാകുളത്തെയും നേരിടും. സോക്കർ ലീഗിൽ തിരുവനന്തപുരം കോഴിക്കോടിനേയും മലപ്പുറം സതേൺ കേരളയെയും വയനാട് എറണാകുളത്തെയും, കണ്ണൂർ തൃശൂരിനെയും നേരിടും.