കുവൈത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി വീണ്ടും നീട്ടി :മാർച്ച്‌ 15 മുതൽ രണ്ടാഴ്ച അവധി

കുവൈത്ത്‌ സിറ്റി :

കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായി കുവൈത്തിൽ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാർച്ച്‌ 15 മുതൽ രണ്ടാഴ്ചത്തേക്ക്‌ അവധി നീട്ടി. അൽപനേരം മുമ്പ്‌ നടന്ന മന്ത്രി സഭാ യോഗത്തിലാണു തീരുമാനം പ്രഖ്യാപിച്ചത്‌.രാജ്യത്ത്‌ കൊറോണ വൈറസ്‌ ബാധ വ്യാപിച്ചതിനെ തുടർന്ന് ഈ മാസം 1 മുതൽ മാർച്ച്‌ 14 വരെ വിദ്യാലയങ്ങൾക്ക്‌ രണ്ട്‌ ആഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. നിലവിലുള്ള സാഹചര്യം കണക്കിലെടുത്തു കൊണ്ടാണു അവധി വീണ്ടും നീട്ടിയിരിക്കുന്നത്‌.