ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ്സിൽ നിന്നും രാജിവച്ചു. ബി ജെ പിയിൽ ചേർന്നേക്കും

മുതിർന്ന കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ രാജിവച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കാണ് രാജി സമർപ്പിച്ചിരിക്കുന്നത്. ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്ക് ചേക്കേറിയേക്കുമെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് രാജി സമർപ്പണം.
തിങ്കളാഴ്ച രാത്രി അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോർട്ട്. തന്നെ അനുകൂലിക്കുന്ന പതിനെട്ട് എംഎൽഎമാരെ സിന്ധ്യ ബംഗളൂരുവിലേക്ക് മാറ്റിയിരുന്നു.
ബിജെപി നേതാവ് നരോത്തം മിശ്ര ഇന്ന് രാവിലെ സിന്ധ്യയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തുക്കൊണ്ട് പ്രസ്താവന നടത്തിയിരുന്നു. സിന്ധ്യ വലിയ നേതാവാണെന്നും അദ്ദേഹത്തെ ബിജെപിയിലുള്ള എല്ലാവരും സ്വീകരിക്കുമെന്നും നരോത്തം മിശ്ര വ്യക്തമാക്കിയിരുന്നു.