കൊറോണ :ഫെബ്രുവരി 27 നും അതിന് ശേഷവും കുവൈത്തിൽ എത്തിയ പ്രവാസികൾ പരിശോധനയ്ക്ക് വിധേയരാകണം

 

കുവൈത്ത്‌ സിറ്റി : രാജ്യത്ത്  ഫെബ്രുവരി 27 നും അതിനു ശേഷവുമുള്ള ദിവസങ്ങളിൽ വിദേശരാജ്യങ്ങളിൽ നിന്നും എത്തിയ പ്രവാസികൾ കൊറോണ വൈറസ്‌ പരിശോധനയ്ക്ക് വിധേയരാകണമെന്ന് സർക്കാർ ഉത്തരവ്.  വ്യക്തികളുടെ  സിവിൽ ഐ.ഡി.യിൽ രേഖപ്പെടുത്തിയ അഡ്രസ്സിലുള്ള ഗവർണ്ണറേറ്റുകൾ പ്രകാരമാണ് പരിശോധന. വിവിധ ഗവർണറേറ്റുകൾക്ക് വ്യത്യസ്ത ദിവസങ്ങളും നിർദേശിച്ചിട്ടുണ്ട് . സിക്സ്ത്‌ റിംഗ്‌ റോഡിൽ നിന്നും മുഷിരിഫിലേക്കുള്ള പ്രവേശന കവാടത്തിനോട്‌ ചേർന്നുള്ള ഇന്റർ നാഷനൽ ഫെയർ ഗ്രൗണ്ടിൽ സ്ഥിതി ചെയ്യുന്ന 6 ആം നമ്പർ ഹാളിലാണു പരിശോധന നടത്തുക.ഓരോ ഗവർണ്ണറേറ്റുകളിലുമുള്ള താമസക്കാരുടെ പരിശോധനയുടെ സമയക്രമം കാലത്ത്‌ 8 മുതൽ വൈകീറ്റ്ട്‌ 6 മണി വരെയാണ് .

 

ജഹറ ഗവർണ്ണറേറ്റിലെ താമസക്കാർ മാർച്ച്‌ 12.വ്യാഴം.

മുബാറക്‌ അൽ കബീർ ഗവർണ്ണറേറ്റിലെ താമസക്കാർ. മാർച്ച്‌ 13 വെള്ളി.

ഫർവ്വാനിയ ഗവർണ്ണറേറ്റിലെ താമസക്കാർ മാർച്ച്‌ 14 ശനി.

ഹവല്ലി ഗവർണ്ണറേറ്റിലെ താമസക്കാർ മാർച്ച്‌ 15 ഞായർ

അഹമ്മദി.ഗവർണ്ണറേറ്റിലെ താമസക്കാർ മാർച്ച്‌ 16 തിങ്കൾ

കേപിറ്റൽ ഗവർണ്ണറേറ്റിലെ താമസക്കാർ മാർച്ച്‌ 17 ചൊവ്വ.

ഈ കാലയളവിൽ രാജ്യത്ത്‌ സന്ദർശ്ശക
വിസയിൽ എത്തിയവരെ വിസ ഇഷ്യു ചെയ്ത ഗവർണ്ണറേറ്റിലെ താമസക്കാരായാണു പരിഗണിക്കുകയെന്നും ആഭ്യന്തര മന്ത്രാലയം  അറിയിച്ചു