കൊറോണ :കുവൈത്തിലെ ഇന്ത്യക്കാർക്ക് നിർബന്ധിത പരിശോധന ബാധകമല്ലെന്ന് ഇന്ത്യൻ എംബസി

 

കുവൈത്ത്‌ സിറ്റി : ഫെബ്രുവരി 27 മുതൽ മാർച്ച്‌ 11 വരെയുള്ള ദിവസങ്ങളിൽ കുവൈത്തിൽ എത്തിയ 23 രാജ്യങ്ങളിൽ നിന്നുള്ളവർക്ക്‌ ഏർപ്പെടുത്തിയ നിർബന്ധിത കൊറോണ വൈറസ്‌ പരിശോധനയിൽ നിന്നും ഇന്ത്യക്കാരെ ഒഴിവാക്കിയതായി എംബസി. ഇത് സംബന്ധിച്ചു ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നും വിവരം ലഭിച്ചതായി കുവൈത്ത് ഇന്ത്യൻ എംബസി വാർത്താകുറിപ്പിൽ വ്യക്തമാക്കി. എന്നാൽ കുവൈത്ത് ആരോഗ്യമന്ത്രാലയം എടുക്കുന്ന പുതിയ തീരുമാനങ്ങൾ പിന്തുടരണമെന്നും എംബസിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വാർത്താകുറിപ്പിൽ അറിയിച്ചു.ഫെബ്രുവരി 27 മുതൽ മാർച്ച്‌ 11 വരെയുള്ള കാലയളവിൽ കുവൈത്തിൽ എത്തിയ ഇന്ത്യ അടക്കമുള്ള 23 രാജ്യങ്ങളിൽ നിന്നുള്ളവർക്ക്‌ കഴിഞ്ഞ ദിവസമാണു കൊറോണ വൈറസ്‌ പരിശോധന നിർബന്ധമാക്കികൊണ്ട്‌ ആരോഗ്യമന്ത്രാലയം ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.