കുവൈത്തിന്റെ കൊറോണ വിരുദ്ധ പ്രവർത്തനങ്ങളെ സമൂഹമാധ്യമങ്ങളിലൂടെ വിമർശിച്ചു ഈജിപ്ഷ്യൻ സ്വദേശി അറസ്റ്റിൽ

കുവൈറ്റ് സിറ്റി
കൊറോണ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കുവൈത്ത് സർക്കാർ ഒരുക്കിയ പ്രതിരോധ പ്രവർത്തനങ്ങളെ അപഹസിച്ചു കൊണ്ട് വീഡിയോ ചിത്രീകരിക്കുകയും അത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കുറ്റത്തിന് ഈജിപ്ഷ്യൻ സ്വദേശി അറസ്റ്റിലായി.ഇയാളെ കൂടുതൽ നിയമ നടപടികൾക്കായി സൈബർ ക്രൈം ഡിപ്പാർട്ട്മെന്റിന് കൈമാറി.

രണ്ട് ദിവസങ്ങൾക്ക് മുമ്പ് മറ്റൊരു ഈജിപ്ഷ്യൻ സ്വദേശിയേയും ഇത്തരത്തിൽ സർക്കാറിന്റെ പ്രവർത്തനങ്ങൾ വിമർശിച്ചതിന് അറസ്റ്റ് ചെയ്തിരുന്നു