പത്തു മിനിറ്റിനുള്ളിൽ കൊറോണ തിരിച്ചറിയാൻ കഴിയുന്ന ഉപകരണവുമായി കുവൈറ്റ്

 

മനുഷ്യരിലെ കൊറോണ വൈറസ് സാന്നിധ്യം തിരിച്ചറിയാൻ കഴിയുന്ന ഉപകരണം കുവൈത്ത് ഇറക്കുമതി ചെയ്യുന്നു ആരോഗ്യ മന്ത്രാലയത്തിലെ മരുന്നു വിതരണ വിഭാഗം അസിസ്റ്റൻറ് സെക്രട്ടറി ഡോ ഡോ അബ്ദുള്ള അൽ ബദർ ആണ് ഇക്കാര്യം അറിയിച്ചത് അടുത്ത വ്യാഴാഴ്ച ഇത് രാജ്യത്ത് എത്തുകയും ഞായറാഴ്ചമുതൽ ഉപയോഗിച്ച തുടങ്ങുകയും ചെയ്യും വിമാനത്താവളത്തിൽ യാത്രക്കാരെ പരിശോധിക്കുവാൻ 10 മിനിറ്റിൽ ഫലം തരുന്ന ഈ ഉപകരണത്തിന്റെ വരവോടെ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് നിരവധിപേരുടെ പരിശോധന വളരെ പെട്ടെന്ന് തന്നെ പൂർത്തിയാക്കാൻ കഴിയും എന്നതാണ് ഈ ഉപകരണത്തിന്റെ നേട്ടം