കൊറോണ നിയന്ത്രണ നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടുക ലക്ഷ്യം :ജലീബ് അൽ ശുയൂഖിൽ പരിശോധന ഉടൻ

 

കുവൈത്ത്‌ സിറ്റി : കൊറോണ വൈറസ്‌ ബാധ തടയുന്നതിന്റെ ഭാഗമായി സർക്കാർ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ ലംഘിക്കുന്നവരെ പിടി കൂടുന്നതിനു ജിലീബ്‌ അൽ ശുയൂഖ്‌ പ്രദേശത്ത്‌ സുരക്ഷാ പരിശോധന ആരംഭിക്കും. മുൻസിപ്പാലിറ്റിയുടെ സഹകരണത്തോടെയാണു പരിശോധന നടത്തുക കൂട്ടം കൂടി നിൽക്കുന്നവരെയും വിലക്ക്‌ ഏർപ്പെടുത്തിയ കച്ചവട സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കുന്നവരെയും പിടികൂടുകയാണു പരിശോധനയുടെ പ്രധാന ലക്ഷ്യം. നിയമ ലംഘനത്തിനു പിടികൂടുന്നവരെ നാടു കടത്തുമെന്ന് ഫർവ്വാനിയ ഗവർണ്ണറേറ്റ്‌ സുരക്ഷാ വിഭാഗം വ്യക്തമാക്കി.