കുവൈറ്റ്‌, യുഎഇ, ഖത്തർ, ഒമാൻ, എന്നിവിടങ്ങളിൽ നിന്ന് വരുന്നതും യാത്ര ചെയ്യുന്നതുമായ എല്ലാ യാത്രക്കാർക്കും 14 ദിവസം ഹോം കോറന്റൈൻ നിർബന്ധമാക്കി ഇന്ത്യ

യുഎഇ, ഖത്തർ, ഒമാൻ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്ന് വരുന്നതും യാത്ര ചെയ്യുന്നതുമായ എല്ലാ യാത്രക്കാർക്കും കുറഞ്ഞത് 14 ദിവസത്തേക്ക് മാർച്ച് 18 മുതൽ നിർബന്ധിത ഹോം കോറന്റൈൻ (വീട്ടിൽ പുറത്തിറങ്ങാതെയുള്ള നിരീക്ഷണത്തിൽ ) വേണമെന്ന് ഇന്ത്യൻ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു.
ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് കോവിഡ് -19 കൊറോണ വൈറസ് പടരുന്നത് തടയാൻ ഇന്ത്യൻ സർക്കാർ കർശന യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതിനാലാണ് ഇത്
കോവിഡ് -19 കൊറോണ വൈറസ് മാനേജ്മെന്റിന്റെ ഏഴാമത്തെ വിശദമായ ചർച്ചയെത്തുടർന്ന് മന്ത്രാലയത്തിന്റെ തുടർച്ചയായ ട്വീറ്റുകൾ പ്രകാരം യൂറോപ്യൻ യൂണിയൻ, യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ, തുർക്കി, യുണൈറ്റഡ് കിംഗ്ഡം എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ ഇന്ത്യയിലേക്ക് വരുന്നതിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നു. ഇത് മാർച്ച് 18 മുതൽ പ്രാബല്യത്തിൽ വരും. ഈ രാജ്യങ്ങളിൽ നിന്നുള്ളവരെ മാർച്ച് 18 മുതൽ ഇന്ത്യയിലേക്ക് ഒരു വിമാനക്കമ്പനിയും കയറ്റില്ലെന്നും ട്വീറ്റിൽ പറയുന്നു.