കൊറോണ വ്യാപനം തടയാൻ കേരളത്തിൽ വിദഗ്ധ സമിതി രൂപീകരിക്കും; ബാറുകൾ പൂട്ടില്ല

 

തിരുവനന്തപുരം

കൊറോണ വ്യാപനം തടയാൻ ഡോക്ടർമാർ അടങ്ങുന്ന വിദഗ്ധ സമിതി രൂപീകരിക്കും. ഇതിനായി ഡോക്ടർമാരെ റിക്രൂട്ട് ചെയ്യും. കൂടുതൽ ആളുകൾക്ക് ആശുപത്രികളിലേക്ക് എത്തി ആരോഗ്യസ്ഥിതി ഉറപ്പുവരുത്താനുള്ള സാഹചര്യമൊരുക്കും. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും പ്രവർത്തന സമയം ദീർഘിപ്പിക്കും. ഡോക്റ്റര്മാരുടെ സംഘടനകളുമായി ചർച്ച ചെയ്തതിന് ശേഷം ആരോഗ്യവകുപ്പ് ഇക്കാര്യത്തിൽ തീരുമാനം പ്രഖ്യാപിക്കും.

സംസ്ഥാനത്തെ ബാറുകളും ബിവറേജസ് ഔട്‌ലെറ്റുകളും പൂട്ടേണ്ടതില്ലെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൊറോണ ബാധ സാമ്പത്തിക മേഖലയിൽ ഉണ്ടാക്കുന്ന ആഘാതം പരിഗണിച്ചാണ് ഈ തീരുമാനം. ബാറുകളിൽ ആവശ്യമായ സുരക്ഷാ മുൻകരുതൽ എടുക്കാൻ ഉത്തരവിടും.