കൊറോണ പ്രതിരോധം: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​ക്ക്​ കു​വൈ​ത്തി​ന്റെ 40 ദ​ശ​ല​ക്ഷം ഡോ​ള​ര്‍ സംഭാവന

കു​വൈ​ത്ത് സി​റ്റി: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​ക്ക്​ കു​വൈ​ത്ത് 40 ദ​ശ​ല​ക്ഷം ഡോ​ള​ര്‍ സം​ഭാ​വ​ന ന​ല്‍കി​യ​താ​യി ഉ​പ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഖാ​ലി​ദ് അ​ല്‍ ജാ​റു​ല്ല വ്യ​ക്ത​മാ​ക്കി. അ​മീ​ര്‍ ശൈ​ഖ് സ​ബാ​ഹ് അ​ല്‍ അ​ഹ്​​മ​ദ് അ​ല്‍ ജാ​ബി​ര്‍ അ​സ്സ​ബാ​ഹി​​െൻറ നി​ർ​ദേ​ശ​ത്തെ തു​ട​ര്‍ന്നാ​ണ് സ​ഹാ​യം ന​ല്‍കി​യ​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ പ​ട​ർ​ന്നു​പി​ടി​ച്ച കോ​വി​ഡ്​ പ്ര​തി​രോ​ധി​ക്കാ​ൻ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ന​ട​ത്തു​ന്ന ഇ​ട​പെ​ട​ലു​ക​ൾ​ക്ക്​ സാ​മ്പ​ത്തി​ക പി​ന്തു​ണ ന​ൽ​കാ​ൻ അ​മീ​ർ നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ മ​ന്ത്രി ജാ​റു​ല്ല വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.
ആ​രോ​ഗ്യ മേ​ഖ​ല​യി​ലും സാ​മ്പ​ത്തി​ക​മാ​യും പി​ന്നാ​ക്കം​നി​ല്‍ക്കു​ന്ന രാ​ജ്യ​ങ്ങ​ളെ സ​ഹാ​യി​ക്കാ​ന്‍ ഈ ​തു​ക ലോ​കാ​രോ​ഗ്യ സം​ഘ​ട​ന വി​നി​യോ​ഗി​ക്കു​മെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. കു​വൈ​ത്തി​ൽ കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​ന്​ ആ​വ​ശ്യ​മാ​യ വ​ലി​യ തു​ക ക​ണ്ടെ​ത്താ​ൻ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന്​ വ്യ​വ​സാ​യി​ക​ളോ​ടും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളോ​ടും സ​ർ​ക്കാ​ർ അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്.