കുടുംബാംഗങ്ങളോട് അടുത്തിടപഴകാൻ സാധിക്കാത്തതിൽ മനംനൊന്തു നിരീക്ഷണത്തിലായിരുന്ന പ്രവാസി ആത്മഹത്യക്ക് ശ്രമിച്ചു

 

കൊല്ലം:

വിദേശത്തുനിന്ന് 2 ദിവസം മുമ്പ് പറവൂരിലെ സ്വന്തം വീട്ടിലെത്തിയ 48 കാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. വിദേശത്തുനിന്നു വന്നതിനുശേഷം ഒരു മുറിയിലാണ് താമസം. ഭാര്യയും മക്കളുമായി അടുത്ത് ഇടപെടാൻ സാധിക്കാത്തതിനാൽ നിരാശയിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. പുലർച്ചെ ഇയാളെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി. ഉടൻ നാട്ടുകാരുടെ സഹായത്തോടെ രക്ഷപ്പെടുത്തി. നിരീക്ഷണത്തിൽ കഴിയുന്നതിനാൽ പ്രാഥമിക ചികിത്സയ്ക്കു ശേഷം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.