കുടുംബവീസ: കുവൈത്തിലെ ഇൻഷുറൻസ് ഫീസിൽ ഇളവ്


കുവൈത്ത് സിറ്റി :കുടുംബ വിസയിൽ ഭാര്യ മക്കൾ അല്ലാത്ത ബന്ധുക്കളെ കൊണ്ടുവരുന്നതിന് സ്വകാര്യ ഇൻഷുറൻസ് കമ്പനികളിൽ പ്രീമിയം തുക അടയ്ക്കണമെന്ന നിയമം ഗവൺമെന്റ് ഒഴിവാക്കി. മാതാപിതാക്കൾ സഹോദരങ്ങൾ തുടങ്ങിയരെ കൊണ്ടുവരുന്നതിന് സ്വകാര്യ ഇൻഷുറൻസ് കമ്പനിയിൽ 3000 ദിനാർ വരെയുള്ള ഇൻഷുറൻസ് പ്രീമിയം അടക്കണമെന്ന് 2017 മുതൽ പ്രാബല്യത്തിൽ വരുത്തിയ നിയമമാണ് ഒഴിവാക്കിയത്. ഇതിനുപകരമായി ഇൻഷുറൻസ് പ്രീമിയമായി 50 ദിനാറും ഒരു വർഷത്തെ താമസത്തിന് 200 ദിനാർ ഫീസും അടച്ചാൽ മതിയാകും. ഇത് പാലിക്കുന്നവർക്ക് കുടുംബ വിസ ലഭിക്കുമെന്ന് താമസാനുവദി വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ തലാൽ അൽ മറാഫി അറിയിച്ചു. 2017 ൽ തീരുമാനം വന്നതിന് ശേഷം ഭാര്യ മക്കൾ അല്ലാത്ത ബന്ധുക്കൾക്ക് വിസ ലഭിക്കുന്നതിന് സ്വകാര്യ കമ്പനിയിൽ പ്രീമിയം അടച്ചവർക്ക് പ്രസ്തുത തുക ചികിത്സയ്ക്കായി ചിലവായിട്ടില്ലെങ്കിൽ തിരിച്ചുകിട്ടാൻ പരിശ്രമിക്കാവു ന്നതാണെന്നും അദ്ദേഹം അറിയിച്ചു.