നീണ്ട ഏഴ് വർഷത്തെ പോരാട്ടത്തിനൊടുവിൽ നീതി ലഭിച്ചു, ഇന്നത്തെ ദിവസം രാജ്യത്തെ പെൺകുട്ടികൾക്കായി സമർപ്പിക്കുന്നു- നിർഭയയുടെ അമ്മ

 

ന്യൂഡൽഹി: നീണ്ട ഏഴു വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ നീതി ലഭിച്ചുവെന്നും ഇന്നത്തെ ദിവസം രാജ്യത്തെ പെൺകുട്ടികൾക്ക് സമർപ്പിക്കുന്നുവെന്നും നിർഭയയുടെ അമ്മ. നിയമ വ്യവസ്ഥയോടും സർക്കാരിനോടും നന്ദി രേഖപ്പെടുത്തുന്നു എന്ന് അവർ മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ ശിക്ഷ ഒരു പാഠം ആകണമെന്ന് നിർഭയയുടെ അച്ഛൻ പറഞ്ഞു. നാലു പ്രതികളെയും തൂക്കി കൊന്നതിൽ തിഹാർ ജയിലിനു പുറത്തും നിർഭയയുടെ വീടിനു പുറത്തും ആയിരക്കണക്കിന് ആളുകൾ ആഹ്ലാദപ്രകടനം കാഴ്ചവെച്ചു.

അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയിൽ വധശിക്ഷ നടപ്പാക്കുന്നത്.