കുവൈത്തിൽ ഇന്ത്യൻ ഹൗസ് ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തി: സ്‌പോൺസറുടെ മകനായ സ്വദേശി യുവാവ് അറസ്റ്റിൽ

കുവൈത്ത് സിറ്റി
ഇന്ത്യൻ ഹൗസ് ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സ്വദേശി യുവാവിനെ കുവൈത്ത് പോലീസ് അറസ്റ്റ് ചെയ്തു കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്നും സാധന സാമഗ്രികൾ വാങ്ങി നൽകുവാൻ സ്വദേശി യുവാവ് ആവശ്യപ്പെടുകയും ഡ്രൈവർ വിസമ്മതിക്കുകയും ചെയ്തു.. ഇതിൽ അമർഷംപൂണ്ട പ്രതി ഡ്രൈവറെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ഗുരുതമായി പരുക്കേറ്റ ഡ്രൈവർ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.