രാജ്യം കൊറോണ ഭീതിയിൽ :500 പേരെ വിരുന്നൂട്ടി തെലുങ്കാന മുഖ്യമന്ത്രിയുടെ മകൾ

 

ഹൈദരാബാദ്
കൊറോണ വൈറസ് ബാധ മൂലം രാജ്യമൊന്നാകെ ആശങ്ക ഉയരുന്നതിനിടയിൽ അഞ്ഞൂറോളം ആളുകളെ ഒരുമിച്ചു കൂട്ടി വിരുന്ന് സൽക്കാരം നടത്തി തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്റെ മകൾ കവിത റാവു. സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ഇവർക്കെതിരെ വിമർശനം ഉയരുകയാണ് ഹൈദരാബാദിലെ ഒരു റിസോർട്ടിൽ വെച്ചാണ് ഇവർ വിരുന്ന് സൽക്കാരം ഒരുക്കിയത്