ഇന്ത്യയിൽ ട്രെയിൻ ഗതാഗതം മാർച്ച് 31 വരെ റദ്ദാക്കി

 

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്തെ ട്രെയിൻ ഗതാഗതം മാർച്ച് 31 വരെ പൂർണമായും നിർത്തിവെച്ചു. ഇന്ന് രാത്രി 12 ന് ശേഷം സർവീസുകൾ ഒന്നും ആരംഭിക്കില്ല. നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകൾ ലക്ഷ്യസ്ഥാനത്തെത്തിക്കഴിഞ്ഞാൽ സർവീസ് അവസാനിപ്പിക്കും. ട്രെയിൻ യാത്രയിലൂടെ കോവിഡ്‌ 19 പകരുന്നത് ഒഴിവാക്കാനാണ് കടുത്ത നടപടികളിലേക്ക് റെയിൽവേ നീങ്ങുന്നത്. ജനതാ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്ന ഇന്ന് രാജ്യത്ത് 400 ട്രെയിനുകൾ മാത്രമാണ് സർവീസ് നടത്തിയത്.