കൊറോണ ബാധിത രാജ്യങ്ങളിൽ കുടുങ്ങിക്കിടന്ന സ്വദേശികളെ കുവൈത്ത് തിരികെ എത്തിച്ചു

http://https://youtu.be/rxmjXAsp1QI

കുവൈത്ത് സിറ്റി :

ഈജിപ്ത്, ബഹ്റൈൻ, ലബനാൻ എന്നീ രാജ്യങ്ങളിൽ കുടുങ്ങിയ സ്വദേശികളെ കുവൈത്ത് തിരികെ എത്തിച്ചു. ലബനാനിൽ നിന്നും 118 പേരെയും ബഹ്‌റൈനിൽ നിന്നും 170 പേരെയും ഈജിപ്തിൽ നിന്നും 203 പേരെയുമാണ് കുവൈത്തിൽ എത്തിച്ചത്

അതേ സമയം ലബനോണിൽ നിന്നും ഇന്ന് കുവൈത്തിലേക്ക്‌ ഒഴിപ്പിച്ചു കൊണ്ടുവന്ന 118 യാത്രികരിൽ 5 പേർക്ക്‌ കൊറോണ വൈറസ്‌ ബാധ സംശയിക്കപ്പെട്ടതിനെ തുടർന്ന് ഇവരെ ജാബിർ ആശുപത്രിയിലെ പ്രത്യേക വാർഡിലേക്ക്‌ മാറ്റിയിട്ടുണ്ട് .ഇന്ന് ഒഴിപ്പിച്ച മുഴുവൻ പേരെയും പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലാണു മാറ്റി പാർപ്പിച്ചിരിക്കുന്നത്‌.